*മാഹി ഗവ. മിഡിൽ സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*
മാഹി : മാഹി ഗവൺമെന്റ് മിഡിൽ സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സ്ക്കൂളിലെ ഓണാഘോഷ പരിപാടി അഡ്വ.ടി അശോക് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻ രാസിത്ത് അശോകൻ മുഖ്യാതിഥിയായിരുന്നു.
സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ഇൻ ചാർജ് കെ ഷമീജ് സ്വാഗതം പറഞ്ഞു.
പി ടി എ പ്രസിഡണ്ട് രാജേഷ് ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ
പ്രശസ്ത നർത്തകി ലിസി മുരളീധരൻ , എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സി കെ രാജലക്ഷ്മി, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വെച്ച് അധ്യാപകദിനത്തിന്റെ ഭാഗമായി സ്ക്കൂളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഓണ സദ്യക്ക് ശേഷം
വിദ്യാർത്ഥികളുടെ തിരുവാതിരക്കളി, സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങിയവ അരങ്ങേറി
കായികാധ്യാപകൻ ശരൺ മോഹൻ നന്ദി പറഞ്ഞു



































Post a Comment