ഓണവിരുന്ന്; കേരള ക്ഷേത്ര വാദ്യകലാ അക്കാദമി വടകര മേഖല കുടുംബ സംഗമം സെപ്‌റ്റംബർ 18 ന്
വടകര:കേരള ക്ഷേത്ര വാദ്യകലാ അക്കാദമി വടകര മേഖല കുടുംബ സംഗമം ഒരുക്കുന്ന ഓണവിരുന്ന് സെപ്‌റ്റംബർ 18 ഞായറാഴ്ച കുന്നുമ്മൽ ഭഗവതീ ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഒമ്പത് മണിക്ക് പഞ്ചവാദ്യം തുടർന്ന് കേളി സോപാനസംഗീതം, പത്ത് മണിക്ക് ഉൽഘാടന സദസ്സ് , സ്വാഗതം സതീശൻ വടകര , അദ്ധ്യക്ഷൻ കെ ഹരിദാസൻ ,ഉൽഘാടനം പ്രശസ്ത ഗായകനും കവിയുമായ ഡോ: പിയൂഷ് നമ്പൂതിരിപ്പാട് നിർവഹിക്കും. മുഖ്യ പ്രഭാഷണം അഡ്വ: എ വി കേശവൻ കണ്ണൂർ. തുടർന്ന് വടകര മേഖലയിലെ മുതിർന്ന വാദ്യകലാകാരന്മാരെ ആദരിക്കുന്നു. ആശംസ കലാമണ്ഡലം ശിവദാസൻ, പ്രജുൽ നാവമ്പത്ത് , കെ രാജീവൻ മാസ്റ്റർ , വി രാജൻ മാസ്റ്റർ , കടമേരി ഉണ്ണികൃഷ്ണൻ,പ്രജീഷ് കാർത്തികപ്പള്ളി , മറ്റ് ജില്ലാ മേഖലാ ഭാരവാഹികൾ ആശംസ അർപ്പിച്ച് സംസാരിക്കുന്നു. നന്ദി ശ്രീജിത്ത് കടമേരി
ഉച്ചക്ക് ഒരുമണിമുതൽ വിഭവ സമൃദ്ധമായ ഓണസദ്യ. തുടർന്ന് വിവിധ കലാപരിപാടികൾ തിരുവാതിരക്കളി, കരോക്കെ ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറുമെന്ന് സംലാടകർ അറിയിച്ചു,.

Post a Comment