o മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ ക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി*
Latest News


 

മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ ക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി*

 *മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ ക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി* 



മയ്യഴി :മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് ബോണസ് വർധിപ്പിക്കുന്നതിന് തീരുമാനമായി . മുഴുവൻ പെട്രോൾ പമ്പ് തൊഴിലാളികൾക്കും 2021-22 സാമ്പത്തിക വർഷത്തെ ബോണസ് തുക 17182 / -രൂപയായി നിശ്ചയിച്ചു . അസി ലേബർ ഓഫീസർ മനോജ്കുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം . രണ്ടുപ്രാവശ്യമായി ജീവനക്കാർക്ക് നൽകിയ അഡ്വാൻസ് തുക 14,478 / -രൂപ കഴിച്ച് ബാക്കിവരുന്ന സംഖ്യ 2703 / - രൂപ 12 ന് നൽകുവാനും ധാരണയായി . മാഹി മേഖലയിലെ 16 പെട്രോൾ പമ്പുകളിലെ 300 തൊഴിലാളികൾക്ക് വർധിപ്പിച്ച ഉത്സവബത്ത ലഭിക്കും . കഴിഞ്ഞ വർഷം ലഭിച്ച ബോണസിനെക്കാൾ 2700 രൂപ അധികം ലഭിക്കുന്ന സാഹചര്യത്തിൽ സമരപരിപാടികളിൽനിന്ന് പിന്മാറിയതായി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു . ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഡീലർ അസോസിയേഷൻ പ്രസിഡ പി.എൻ.ഗണേഷ് , സെക്രട്ടറി കെ.സുജിത് , ട്രഷറർ ഹരീഷ് , വിവിധ തൊഴിലാ ളി യൂണിയൻ നേതാക്കളായ എ.പ്രേമരാജൻ , ടി.സുരേന്ദ്രൻ , പി.സി.പ്രകാശൻ , ( സി.ഐ.ടി. യു . ) , കെ.പി.ജ്യോതിർ മനോജ് , കെ.പ്രമോദ് ( ബി.എം.എസ് ) , കെ . മോഹനൻ ( ഐ.എൻ. ടി.യു.സി. ) എന്നിവരും പങ്കെടുത്തു .

Post a Comment

Previous Post Next Post