പ്രതിഭാ സംഗമവും അനുമോദനവും നടത്തി
ന്യൂമാഹി: എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ വിദ്യാർത്ഥി പ്രതിഭകളേയും പുന്നാൽ സർവ്വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് സഹകരണ വകുപ്പ് അസി . രജിസ്ട്രാർ എം.കെ.നിഖിൽ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തുൻ അദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ കെ.കെ.ഷഹദിയ , ഡയറക്ടർ കെ . രത്നകുമാർ സംസാരി ച്ചു . പ്രസിഡണ്ട് കെ.എം.രഘുരാമൻ സ്വാഗതവും , സെക്രട്ടറി കെ.വി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു .

Post a Comment