*മാഹി പെൻഷണേഴ്‌സ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു*
മാഹി : മാഹി പെൻഷണേഴ്‌സ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, കെ. അജിത്, കെ. എം. പവിത്രൻ, എൻ. മോഹനൻ, കെ. രാധാകൃഷ്ണൻ, പി. കെ. രാജേന്ദ്ര കുമാർ, എന്നിവർ പ്രസംഗിച്ചു. കെ. ഹരീന്ദ്രൻ സ്വാഗതവും വി. സി. വിജയറാം നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment