o ലഹരിക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി
Latest News


 

ലഹരിക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി

 ലഹരിക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി.



അഴിയൂർ


മഹിളാ മോർച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ ഒപ്പുശേഖരണം നടത്തുകയും ചോമ്പാല പോലീസിൽ നിവേദനം നൽകുകയും ചെയ്യ്തു.

മണ്ഡലം പ്രസിഡണ്ട് ശ്രീകല.വി.എൻ, ജന: സെക്രട്ടറി അനിത, അഴിയൂർ ഗ്രാമപഞ്ചായത്തംഗം പി.കെ.പ്രീത, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ വിജയലക്ഷ്മി ടീച്ചർ, മഹിളാ മോർച്ച ജില്ലാ ഉപാദ്ധ്യക്ഷ ശോഭ സദാനന്ദൻ , മണ്ഡലം കമ്മിറ്റി അംഗം രമ്യ  ഇ.സി.

 എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് അതിക്രമിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതിനോടനുബന്ധിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയിൽ വർദ്ധിച്ചു വരികയാണ്. സ്കൂളുകളിലും കോളേജുകളിലും ലഹരിവസ്തുക്കൾ വിൽക്കുന്നവരുടെ ഏജന്റുമാരായി കുട്ടികൾ മാറുന്നതായിട്ടാണ് അടുത്തിടെ ഉണ്ടായിട്ടുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ  അനുഭവിക്കുന്നത്  സ്ത്രീകളാണ്. സമൂഹത്തിന്റെ നിലനില്പിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അത്തരക്കാർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യമായ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് യുവതലമുറയെ നേർവഴിക്ക്  നയിക്കേണ്ട ബാധ്യത ഏറ്റെടുത്ത് ഈ വിഷയത്തിൽ മതിയായ ഇടപെടൽ നടത്തണമെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post