o ബോണസ് പ്രശ്നം ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ച് മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിലേക്ക്
Latest News


 

ബോണസ് പ്രശ്നം ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ച് മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിലേക്ക്

 ബോണസ് പ്രശ്നം ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ച് മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിലേക്ക




മാഹി: ആഗസ്ത് 5 ന് ട്രേഡ് യൂനിയൻ നേതാക്കൾ ബോണസ് വിഷയം ചർച്ച ചെയ്യുവാൻ നോട്ടീസ് നൽകിയെങ്കിലും ഇത് വരേക്കും ചർച്ചയ്ക്ക് ഒരുങ്ങാത്ത സാഹചര്യത്തിൽ മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.കേരളത്തിലെ പമ്പുകളിലെ വിലയേക്കാൾ ഗണ്യമായ ഇന്ധന വിലക്കുറവ് മാഹി യിൽ നിൽനിൽക്കുന്ന സാഹചര്യത്തിൽ വില്പന കൂടിയിട്ടും പമ്പുടമകൾ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. 5 ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അന്ന് അർദ്ധരാത്രി മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.യോഗത്തിൽ ടി.സുരേന്ദ്രൻ (സി.ഐ.ടി.യു.) കെ.പി.ജോതിർമനോജ്, വി.എം.ശ്രീജിത്ത് ( ബി.എം.എസ്), കെ.മോഹനൻ (ഐ.എൻ.ടി.യു.സി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post