o മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന വാർഡ് തല ശുചീകരണ പരിപാടി അഴിയൂർ ഇരുപതാം വാർഡിൽ തുടക്കമായി
Latest News


 

മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന വാർഡ് തല ശുചീകരണ പരിപാടി അഴിയൂർ ഇരുപതാം വാർഡിൽ തുടക്കമായി

 *മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന വാർഡ് തല ശുചീകരണ പരിപാടി അഴിയൂർ ഇരുപതാം വാർഡിൽ തുടക്കമായി....*



അഴിയൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാംപീടിക ഇരുപതാം 

വാർഡ് മെമ്പർ സബാദ് വി പി യുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ബീച്ച് റോഡ് പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം വാർഡ് തലത്തിൽ നടത്തപ്പെടുന്ന മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ  സബാദ് വി പി നിർവഹിച്ചു. കൂടാതെപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സേവ പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ട് വാർഡിന്റെ വിവിധ ഇടങ്ങളിൽ നിന്നായി വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ചാക്കുകളിൽ ശേഖരിക്കുകയും ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു.

പരിപാടിയിൽ  വാർഡ് വികസന സമിതി അംഗങ്ങൾ,   ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ , സന്നദ്ധ സേവാ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.

ഷാക്കിർ ആർ. എം, റമീസ് ബാബരി, ഷംസീർ നെല്ലോളി, സനൂജ് ടി പി, ഷെറീസ് പി പി,റാഷിദ്‌ നെല്ലോളി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post