o മാഹിയിലെ റോഡുകളിലെ മാഞ്ഞു പോയ സീബ്രാ ലൈനുകൾ തിരികെയെത്തിക്കണം
Latest News


 

മാഹിയിലെ റോഡുകളിലെ മാഞ്ഞു പോയ സീബ്രാ ലൈനുകൾ തിരികെയെത്തിക്കണം

 മാഹിയിലെ റോഡുകളിലെ മാഞ്ഞു പോയ സീബ്രാ ലൈനുകൾ തിരികെയെത്തിക്കണം.



മാഹി : മാഹിയിൽ മുമ്പ് സ്ക്കൂളുകൾക്ക് മുമ്പിലും പള്ളി പരിസരത്തും പൂഴിത്തലയിലുമുണ്ടായിരുന്ന സീബ്രാ ലൈനുകൾ മാഞ്ഞു പോയിട്ട് നാളുകളേറെയായി.


ഹമ്പുകളും മാഹിയിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു




ഇന്ന് നടന്ന ബസപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞ ഭാഗത്ത് നിരവധി പേർ റോഡ് മുറിച്ചു കടക്കുന്ന ഇടമാണ്.


ഇത്തരം ഭാഗങ്ങളിലും, സ്ക്കൂൾ പരിസരങ്ങളിലും സീബ്രാ ലൈനുകളും , അപകട സാധ്യതാ സിഗ്നലുകളും സ്ഥാപിക്കേണ്ടതുണ്ട്.



മാഹിയിലെ ഗതാഗതക്കുരുക്ക് ഒരു പക്ഷെ മാഹിക്ക് ഒരു വരം എന്ന് തന്നെ പറയാം


ഇല്ലെങ്കിൽ ബസുകളുടെ മരണപാച്ചിലിൽ റോഡിലൂടെ ആടിക്കുഴഞ്ഞു പോവുന്ന മദ്യപരുടേതടക്കം നിരവധി ജീവനുകൾ പൊലിഞ്ഞേനേ


മാഹിയിലെ ഇടുങ്ങിയ റോസുകളിലൂടെയുള്ള ബസുകളുടെ ഗതാഗത നിയമം തെറ്റിച്ചുള്ള ഓട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്

Post a Comment

Previous Post Next Post