o 143 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു
Latest News


 

143 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു

 143 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു



തലശ്ശേരി :തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരി ശോധനയിൽ

143 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചു .


 തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് , പുതിയ ബസ്സ്റ്റാൻഡ് , ജൂബിലി കോംപ്ലക്സ് , ജനറൽ ആസ്പത്രി പരിസരം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവട കേന്ദ്രങ്ങളിലും മൊത്ത വ്യാപാ രകേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത് . 143 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നഗരസഭയുടെ പ്ലാസ്റ്റിക് പുനരുത്പാദനകേന്ദ്രത്തിലേക്ക് മാറ്റി . സ്ഥാപനങ്ങൾക്ക് 10,000 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി . ഹെൽത്ത് ഇൻസ്പെ ക്ടർമാരായ എൻ.എസ്.കൃഷ്ണൻ , കെ.ബാബു , കെ.ഇ.അജിത , യു.കെ. സനൽകുമാർ , കെ.റിഷാദ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലത , പ്രീഷ , വിനീത വിനോദ് , പൂർണിമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെ നി രോധിത വസ്തുക്കൾ പിടിച്ചെടുത്താൽ ആദ്യഘട്ടം 10,000 രൂപ പിഴയും വീണ്ടും ഉപയോഗിച്ചാൽ 25,000 രൂപയും തുടർന്ന് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമാണ് സ്വീകരിക്കുകയെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.പ്രമോദ് അറിയിച്ചു .

Post a Comment

Previous Post Next Post