o മാഹി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം കെങ്കേമമായി നടത്തി*
Latest News


 

മാഹി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം കെങ്കേമമായി നടത്തി*

 *മാഹി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം കെങ്കേമമായി നടത്തി* 



മാഹി : ഓണത്തിനിടയിൽ വേറിട്ട പരിപാടികൾ നടത്തി ശ്രദ്ധേയമായി മാഹി പോലീസ് സ്റ്റേഷൻ .

കഴിഞ്ഞ ദിവസം മാഹിയിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പൂക്കള മത്സരത്തിൽ  പോലീസ് സ്റ്റേഷനിലെ പൂക്കളത്തിന്  വിവിധ സംഘടനകളുടെ സമ്മാനങ്ങൾ ലഭിച്ചത് വാർത്തയായിരുന്നു.




ഇന്നലെ മാഹി പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ വന്നവർക്ക് സ്റ്റേഷനിലെ അനുഭവങ്ങൾ വ്യത്യസ്തമായി.


 സ്റ്റേഷനിൽ മാവേലിയെ കണ്ടപ്പോൾ ആദ്യമൊന്നമ്പരന്നു. 

പിന്നീട്  സദ്യയ്ക്ക് ക്ഷണിച്ചപ്പോൾ സ്റ്റേഷൻ തന്നെയല്ലെയെന്ന് സംശയമായി.

കാക്കി യൂണിഫോം നിറഞ്ഞു നില്ക്കുന്ന സ്റ്റേഷനിൽ        മലയാളി മങ്കമാരെയും              കസവ് മുണ്ടുടുത്ത്  ഓണത്തനിമയിൽ നില്ക്കുന്ന പുരുഷ പ്രജകളെയും കണ്ടേപ്പോൾ പിന്നെ ആശ്ചര്യമായി.

ഉച്ചയൂണ് നേരത്ത് പോലീസ് സ്റ്റേഷന് സമീപത്തെ കടകയിലുള്ള ജീവനക്കാർക്കും ,സ്റ്റേഷനിൽ പരാതി നല്കാൻ വന്നവർക്കും സദ്യയും നല്കി വയറും , മനസും നിറച്ചിട്ടാണ് മടക്കിയത്. 



കൂടാതെ കലാ കായിക മത്സരങ്ങളും നടന്നു.

സ്റ്റേഷനിലെ സമ്മാനാർഹമായ പൂക്കളത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ആദരിച്ചു.


മാവേലിയായി ഹോം ഗാർഡ് വിനോദൻ വേഷമിട്ടു



ആഘോഷ പരിപാടികൾക്ക് എസ് ഐ മാരായ ജയശങ്കർ , റീനാ ഡേവിഡ് എന്നിവർ നേതൃത്വം നല്കി.


മാഹി സർക്കിൾ ഇൻസ്പെക്ടർ ശേഖർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, പള്ളൂർ, പന്തക്കൽ , ഐ ആർ ബി എസ് ഐ മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post