o ജല സുരക്ഷ സെമിനാർ നടത്തി
Latest News


 

ജല സുരക്ഷ സെമിനാർ നടത്തി

 ജല സുരക്ഷ സെമിനാർ നടത്തി



അഴിയൂർ: ജല ജീവൻ മിഷൻ ISA സുസ്ഥിരയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.  ജല ജീവൻ മിഷൻ സുസ്ഥിര ടീം ലീഡർ കിഷോർ ലാൽ പദ്ധതി വിശദ്ധീകരണം നടത്തി. അഴിയൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി അനിഷ ആനന്ദ  സദനം,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ കരോടി, അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ഇ അരുൺ കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. സുസ്ഥിര പ്രോജക്ട് കോ ഓഡിനേറ്റർ അജന്യ ഭാസ്കരൻ സ്വാഗതവും അരതി അനിൽ  നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post