*കെട്ടിടത്തിൽനിന്ന് വീണ് സ്ത്രീക്ക് പരിക്കേറ്റു*
തലശ്ശേരി : തലശ്ശേരി ജൂബിലി കോംപ്ലക്സിന്റെ മുകളിൽനിന്ന് വീണ് യുവതിക്ക് പരിക്കേറ്റു .പുല്യോട് സഹോദരന്റെ വീട്ടിലെത്തിയ ചെന്നൈയിൽ താമസമാക്കിയ ലതിക ( 53 ) യ്ക്കാണ് പരിക്കേറ്റത് . കോംപ്ലക്സി ലെ ഒന്നാം നിലയിലെ ശൗചാലയത്തിൽ കയറിയ സ്ത്രീ തൊട്ടുള്ള ഒഴിഞ്ഞ മുറിയിൽ അറിയാതെ കയറുകയായിരുന്നു . ഇവിടെനിന്ന് താഴേക്ക് വീണു . മുറിക്ക് വാതിൽ മാത്രമേയുള്ളൂ . കെട്ടിടത്തിൽ വെളിച്ചമില്ലാത്തതിനാൽ മുറി തിരിച്ചറിയാൻ കഴിഞ്ഞില്ല . സ്ത്രീയുടെ ബഹളം കേട്ടെത്തിയവർ താഴത്തെ നിലയുടെ വാതിൽ തുറന്നാണ് പുറത്തെടുത്തത് . ചെന്നൈയിൽ താമസിക്കുന്ന സ്ത്രീ പുല്യോട് സഹോദരൻ സോമസുന്ദരന്റെ വീട്ടിൽ വന്നതായിരുന്നു . തലശ്ശേരി സ്വകാര്യ ആസ്പത്രിയിൽ പ്രാഥമികശുശ്രൂഷ നൽകി . ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം .

Post a Comment