*20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ പണിമുടക്കും.*
വടകര : അഴിയൂരിൽ സ്വകാര്യബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ പണിമുടക്കും. തൊളിലാളിയൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.
തിരുവോണനാളിൽ വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വരുന്ന വിതാര ബസ് തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ അക്രമം നടത്തിയത്. ഡ്രൈവർ നിജിലിനും കണ്ടക്ടർ റഫ്‌നീഷിനും സാരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്തത് തൊഴിലാളികളിൽ അരക്ഷിതബോധം ഉണ്ടാക്കിയിട്ടുണ്ടെന്ന് യൂണിയനുകളുടെ യോഗം ചൂണ്ടിക്കാട്ടി. ഉടൻ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.വി. രാമചന്ദ്രൻ, എ. സതീശൻ, മടപ്പള്ളി മോഹനൻ, പി.എം. വേലായുധൻ, പി. സജീവ് കുമാർ, രഞ്ജിത്ത് കാരാട്ട്, ഇ. പ്രദീപ് കുമാർ, സുധീഷ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.

Post a Comment