*തെരുവ് നായ ശല്യം രൂക്ഷം. ഹരിത കർമ്മസേനാ പ്രവർത്തകന് നായകടിയേറ്റു.
ഏറാമല:ഏറാമല പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു.
ഏറാമല പഞ്ചായത്തിലെ തുരുത്തി മുക്ക്, കുന്നുമ്മക്കര
മദ്രസ ഭാഗം, കാർത്തിക പള്ളി,
എരഞ്ഞോളി ഭാഗം ഉൾപ്പെടെ പഞ്ചായത്തിന്റെ പല ഇടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്,
അധികൃതർ ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്ന്
ഏറാമല യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
2 ദിവസം മുമ്പേ ഏറാമല പഞ്ചായത്തിലെ ഹരിത കർമ്മ സേനാ അംഗം സ്വാമിനാഥന് നായ കടിയേറ്റിരുന്നു.
സർക്കാർ തലത്തിൽ തെരുവ് നായ്ക്കളുടെ ഭീഷണിക്കെതിരെ ശാശ്വത പരിഹാരം കാണണമെന്നും
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷജീർ ഏറാമല പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post a Comment