o മഹാത്മാ റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Latest News


 

മഹാത്മാ റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

 

മഹാത്മാ റസിഡൻസ് അസോസിയേഷൻ  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു





മാഹി: വെസ്റ്റ് പള്ളൂരിലെ പ്രമുഖ മുസ്ലിം തറവാടായ കുഞ്ഞിപ്പറമ്പത്ത് ഭവനത്തിൻ്റെ വിശാലമായ മുറ്റത്ത് ഒരു നാട്ടുത്സവത്തിൻ്റെ അന്തരീക്ഷത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ മാനവ സൗഹൃദ കൂട്ടായ്മയുടെ പരിഛേദമായി.

മഹാത്മാ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ പ്രസിഡണ്ട് ടി.സിയാദിൻ്റ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗര സഭാ കമ്മീഷണർ വി.സുനിൽകുമാർ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു, എം.പി.ശിവദാസ്, അനുസ്മ നീലാംബരി സംസാരിച്ചു.എം.ശ്രീജയൻ സ്വാഗതവും, രസ്ന അരുൺ നന്ദിയും പറഞ്ഞു. Flowers കോമഡി ഉത്സവ്ഫെയിം മിഥുൻ മോഹൻ ന്റെ കോമഡി ഷോ,ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികൾ, ഓണസദ്യ, കേരളീയ നടനം, തിരുവാതിര, ഗാനമേള എന്നിവയുണ്ടായി.

Post a Comment

Previous Post Next Post