o ഓണാഘോഷം 2022 സമാപിച്ചു.
Latest News


 

ഓണാഘോഷം 2022 സമാപിച്ചു.

 

ഓണാഘോഷം 2022 സമാപിച്ചു.



പള്ളൂര്‍:

കോഹിനൂര്‍ യൂത്ത് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി (സെപ്ത: 4,8,11) നടന്ന

ഓണാഘോഷം 2022 സമാപിച്ചു.

സെപ്തംബർ 4ന് സ്കൂള്‍ കുട്ടികള്‍ക്കും പൊതുവിഭാഗത്തിലുമായി വിവിധ കലാ മത്സരങ്ങള്‍ നടന്നു.

സെപ്തംബർ 8ന് തിരുവോണനാളില്‍ പൂക്കള മത്സരവും

സമാപനദിവസമായ 11/9/2022 ഞായറാഴ്ച  രാവിലെ മുതല്‍ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പൊതുവിഭാഗത്തിലുമായി വിവിധ കായിക മത്സരങ്ങള്‍ നടന്നു. കായിക മത്സരങ്ങള്‍ രാവിലെ CPI(M) തലശ്ശേരി ഏറിയ കമ്മിറ്റിയംഗം  വടക്കന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.


    മത്സരങ്ങള്‍ക്ക് ശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനം മനോജ് പഴശ്ശി (പു. കാ. സ. സംസ്ഥാന കമ്മിറ്റിയംഗം) ഉദ്ഘാടനം ചെയ്തു.


S S L C,+2 പരീക്ഷകളില്‍ മികച്ച വിജയം നേടിയവരേയും,ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ചവരേയും ആദരിച്ചു.

ആദരിക്കലും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ടീച്ചര്‍ നിര്‍വ്വഹിച്ചു.


ഓണാഘോഷം 2022 സ്വാഗതസംഘം കണ്‍വീനര്‍ പ്രശാന്ത് കെ സ്വാഗതം പറഞ്ഞു.

CPI(M) പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി  ടി.സുരേന്ദ്രന്‍ ആശംസ പ്രസംഗം നടത്തി.

Post a Comment

Previous Post Next Post