അധ്യാപക നിയമനത്തിനായി വോക്ക് ഇൻ സെലക്ഷൻ 15 ന്
മാഹി: മയ്യഴി മേഖലയിലെ വിദ്യാലയങ്ങളിൽ ഒഴിവുള്ള അധ്യാപകരെ നിയമിക്കുന്നതിനായി സപ്തംമ്പർ 15 ന് കാലത്ത് 10 മണിക്ക് മാഹി റിജ്യ നൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വെച്ച് വാക്ക് _ ഇൻ - സെലക്ഷൻ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി യൂനിയൻ പ്രദേശത്ത് സ്ഥിര താമസക്കാരായവരെ മാത്രമേ പരിഗണിക്കുകയുള്ളു. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സപ്തംമ്പർ 15 ന് നടക്കുന്ന വാക്ക്-ഇൻ- സെലക്ഷനിൽ പങ്കെടുക്കേണ്ടതാണ്. ഒഴിവുകളുടെ എണ്ണം , അപേക്ഷാ ഫോറം , വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, കരാർ വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mahe.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്.

Post a Comment