*മാഹി വിദ്യാഭ്യാസ വകുപ്പ്, അറിയിപ്പ്*
*മാഹി വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനം*
മാഹിമേഖലയിലെ ഗവൺമെന്റ് വിദ്യാലയങ്ങളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിദ്യാർത്ഥി പഠിച്ച വിദ്യാലയത്തിൽ നിന്നും 'മെയ് 19' മുതൽ ലഭിക്കുന്നതാണ്. മാഹിയിലെ പ്രൈവറ്റ് സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കും മാഹിയിൽ സ്ഥിരതാമസമല്ലാത്ത വിദ്യാർത്ഥികൾക്കും സി.ഇ.ബി.ജി.എച്ച്.എസ്. സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷാഫോറം
പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 22 വരെ താഴെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിൽ സമർപ്പിക്കേണ്ടതാണ്.
1. ജെ.എൻ.ജി.എച്ച്.എസ്.എസ്, സി.ഇ.ബി.ജി.എച്ച്.എസ്.എസ്, സി.ഇ.ബി.എച്ച്.എസ്.എസിലും
( മാഹിയിൽ സ്ഥിരതാമസമല്ലാത്ത വിദ്യാർത്ഥികൾ)
2.വി.എൻ.പി.ജി.എച്ച്.എസ്.എസ്, യു.ജി.എച്ച്.എസ് കെ.ജി.ജി.എച്ച്.എസ്, പി.എം.ശ്രീ
എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ വി.എൻ.പി.ജി.എച്ച്.എസ്.എസ്സിലും
3. പി.എം.ശ്രീ ഐ.കെ.കെ.ജി.എച്ച്.എസ്.എസ്സിലേയും, മാഹിയിലെ പ്രൈവറ്റ് വിദ്യാലയങ്ങളിലേയും, വിദ്യാർത്ഥികൾ പി എം ശ്രീ ഐ.കെ.കെ.ജി.എച്ച്.എസ്.എസ്സിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
4. മെയ് 19 മുതൽ മൂന്ന് ഹയർസെക്കൻ്ററി വിദ്യാലയങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അപേക്ഷാഫോറം സ്വീകരിക്കുന്നതാണെന്ന് മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ, അറിയിച്ചു

Post a Comment