നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ ഓണത്തിന് മുൻപ് വിതരണം ചെയ്യണം:RNTU
നിർമ്മാണ തൊഴിലാളികളുടെ പല വിധ ആനുകൂല്യങ്ങൾ മാസങ്ങളും വർഷങ്ങളുമായി ലഭിക്കുന്നില്ല നിർമ്മാണ തൊഴിലാളികളുടെ വിവാഹ ധനസഹായം, ചികിത്സാധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവയുടെ അപേക്ഷ വർഷങ്ങളായി നൽകിയിട്ടും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല തൊഴിലാളികളുടെ പെൻഷൻ പോലും മാസങ്ങളായി കുടിശ്ശികയായി നിൽക്കുന്നു എല്ലാ ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്ന് റവല്യൂഷണറി നിർമ്മാണ തൊഴിലാളി യൂനിയൻ RNTU കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു പി.കെ.രാജു അധ്യക്ഷത വഹിച്ചു, കെ ചന്ദ്രൻ ,എം.പി ദേവദാസൻ, എ.കെ ഗോപാലൻ, ടി.കെ ബാലകൃഷ്ണൻ, കെ.വിനോദൻ എന്നിവർ സംസാരിച്ചു

Post a Comment