o മലബാർ മറൈൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി
Latest News


 

മലബാർ മറൈൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി

 മലബാർ മറൈൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി



മാഹി : മലബാർ മറൈൻ അസോസിയേഷന്റെ വാർഷിക പരിപാടിയുടെ ഭാഗമായി മാഹി തീർത്ഥ ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് കുടുംബസംഗമം നടത്തി



കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ നിന്നുള്ളവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. 


മലബാർ മറൈൻ അസോസിയേഷൻ സെക്രട്ടറി വി. ശിവകുമാർ സ്വാഗതം പറഞ്ഞു



പ്രസിഡൻറ് ജയരാജ് അധ്യക്ഷത വഹിച്ചു 


2020 -21 -22 വർഷങ്ങളിലെ എസ്എസ്എൽസി , പ്ലസ് ടു, ഡിഗ്രിയിൽ   മികച്ച വിജയം നേടിയ മറൈൻ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റേയും ക്യാഷ് അവാർഡും  നൽകി .



മുൻകാല ഭാരവാഹികളായ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു .


ടൗട്ടെ ദുരന്തത്തിൽ മുങ്ങിയ ബാർജിൽ  അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച കപ്പലിലെ സെക്കൻഡ് എൻജിനീയർ മാഹി പൂഴിത്തല സ്വദേശി സൗപർണികയിലെ എൻ. ബാബുവിനെ പൊന്നാടയണിയിച്ച് നൽകി മൊമെന്റോ നല്കി  ആദരിച്ചു.



തുടർന്ന്  കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ,സമ്മാനദാനവും നടന്നു.


 രാവിലെ 11ന് തുടങ്ങിയ പരിപാടികൾ വൈകീട്ട് 4 മണി വരെ നീണ്ടുനിന്നു .



സി.പി കമലാക്ഷന്‍, മേരി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുന്ദരേശൻ വി വി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post