o യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോക്ക് നടത്തി
Latest News


 

യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോക്ക് നടത്തി

 മേള സംബന്ധിയായ ചൊക്ലി ഉപജില്ലാ തല യോഗം ബഹിഷ്കരിച്ച് കെ.പി.പി.എച്ച്.എ.ഇറങ്ങി പോക്ക് നടത്തി



ചൊക്ലി:മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചൊക്ലി എ.ഇ.ഒ. വിളിച്ചു ചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗം കെ.പി.പി.എച്ച്.എ. ബഹിഷ്കരിച്ചു.


ഉച്ചഭക്ഷണ പദ്ധതി ഗ്രാൻ്റ് വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ചൊക്ലി ഉപജില്ലാ എച്ച്.എം.ഫോറം ഭാരവാഹി തെരഞ്ഞെടുപ്പിൽ  നിലവിലുള്ള റൊട്ടേഷൻ വ്യവസ്ഥ അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും  മേളകൾ ബഹിഷ്കരിക്കാനുള്ള തീരുമാനം യോഗത്തിൽ അറിയിച്ച് ചൊക്ലിയിലെ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. 


യോഗത്തിനിടെ പി.ബിജോയ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ.പി.പി.എച്ച്.എ.പ്രതിനിധികളായ വി.പി.രാജീവൻ, ടി.കെ.അബ്ദുൾ സലീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post