o ലഹരി വിരുദ്ധ ജാഗ്രത സമ്മേളനം നടത്തി
Latest News


 

ലഹരി വിരുദ്ധ ജാഗ്രത സമ്മേളനം നടത്തി

 *ലഹരി വിരുദ്ധ ജാഗ്രത സമ്മേളനം നടത്തി.* 



ഈസ്റ്റ് പള്ളൂർ ചൊക്ലി .


ഓ ഖാലിദ് മെമ്മോറിയൻ ഇംഗ്ലീഷ് ഹൈസ്കൂളിൽ  മാഹി ചൈൽഡ് ലൈനുമായി സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രത സമ്മേളനം നടത്തി.




  

 പ്രശസ്ത  എഴുത്തുകാരനും അധ്യാപകനും  പ്രഭാഷകനും  സ്കൂൾ  പിടിഎ പ്രസിഡണ്ടും ആയ റഫീഖ് അണിയാരം മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങ് 

മാഹി   ചൈൽഡ് ലൈൻ   കൗൺസിലർ  അമൽ കെ ജോസ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പ്രിൻസിപ്പൽ ഷെരീഫ് കെ മൂഴിയോട്ട് സ്വാഗതം പറയുകയും അഹമ്മദ് മുനീർ കെ പി അധ്യക്ഷത വഹിക്കുകയും ചെയ്തു.


 മറ്റു അധ്യാപകർ, രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ  സംസാരിച്ചു.


സ്കൂൾതലത്തിൽ ജാഗ്രത സമിതികൾ കൗൺസിലർ എന്നുള്ള സംവിധാനം  ശക്തിപ്പെടുത്തുകയും രക്ഷിതാക്കളും  സ്വന്തം മക്കളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെയും ആവശ്യകതയും സമ്മേളനത്തിൽ പ്രഭാഷകർ ഓർമിപ്പിച്ചു.

Post a Comment

Previous Post Next Post