o ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു
Latest News


 

ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു

 *ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു*



 അഴിയൂർ :വ്യവസായ വാണിജ്യ വകുപ്പിന്റെ നിങ്ങൾക്കും സംരംഭകരാകാം ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.




പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച 

ലൈസൻസ് വിതരണം, പ്രൊജക്ട് റിപ്പോർട്ട്  സ്വീകരിക്കൽ എന്നിവ നടന്നു.















വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌  വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് ഒ എഫ് ഒ ഇ പദ്ധതി വിശദീകരണം  നടത്തി.


പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം,രമ്യ കരോടി,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജൈസൺ, എസ് ബി ഐ  ബ്രാഞ്ച് മാനേജർ അനഘ,എന്നിവർ സംസാരിച്ചു.

ഇന്റേൺ അമൽ ജിത്ത് നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post