o ന്യൂമാഹിയിൽ മോഷ്ടാക്കളെ പോലീസ് പിടികൂടി*
Latest News


 

ന്യൂമാഹിയിൽ മോഷ്ടാക്കളെ പോലീസ് പിടികൂടി*

 *ന്യൂമാഹിയിൽ മോഷ്ടാക്കളെ പോലീസ് പിടികൂടി* 



ന്യൂമാഹി : വിവിധ

മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പോലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തുപാറ കാവുംഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന പറമ്പത്ത് ഹൗസിൽ നൗഷാദിനെയും (38) ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി. മജീദിനെയുമാണ് (55) ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരുവർഷം മുൻപ് മാടപ്പീടിക ഗുംട്ടിയിലെ നീതി സ്റ്റോറിൽ ജീവനക്കാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ച കേസിലാണ് നൗഷാദിനെ പോലീസ് പിടികൂടിയത്. കണ്ണൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് അപ്പീൽ പോയി മുങ്ങിയാണ് മൊബൈൽ ഫോൺ മോഷണം നടത്തിയതെന്ന് ന്യൂമാഹി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ കോയമ്പത്തൂരിലെത്തി അവിടത്തെ സംഘത്തിനു കൈമാറി വില്പന നടത്തുകയാണ് പതിവ്. കടകൾ, നിർമാണം നടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ജോലിക്കെത്തുന്നവരുടെ ഫോണുകളാണ് ഏറെയും കവർച്ച നടത്തുന്നത്.


മൂഴിക്കര ആയിഷ മൻസിലിൽ നൗഫലിന്റെ വീട്ടുമുറ്റത്തുനിന്നും 15,000 രൂപ വിലവരുന്ന ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിനാണ് മജീദിനെ പോലീസ് പിടികൂടിയത്. ന്യൂമാഹി പ്രിൻസിപ്പൽ എസ്.ഐ. ടി.എം വിപിൻ, എ.എസ്.ഐ. രാജീവൻ, സി.പി.ഒ.മാരായ ഷിജിൽ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post