*വിലങ്ങാട് ഉരുൾപൊട്ടൽ കലങ്ങി മറിഞ്ഞ് മയ്യഴിപ്പുഴ*
മാഹി: കഴിഞ്ഞ ദിവസമാണ് വിലങ്ങാട് വനമേഖലയിൽ ഉരുൾ പൊട്ടിയത് .
തുടർന്ന് ചെളി കലർന്ന വെള്ളം വിലങ്ങാട് പുഴയിലേക്ക് കുത്തിയൊലിച്ചു.
മാഹി പ്രദേശത്ത് ഞായറാഴ്ച്ച കാര്യമായ മഴയൊന്നുമുണ്ടായില്ല.
എന്നാൽ പുഴയുടെ നിറമാറ്റം കണ്ട് നാട്ടുകാർ അമ്പരന്നു.
പിന്നീടാണ് വാർത്തകളിലൂടെ വിലങ്ങാട് മേഖലയിൽ ഉരുൾ പൊട്ടിയതറിഞ്ഞത്.
35 കിലോമീറ്ററാണ് മാഹിയിൽ നിന്ന് വിലങ്ങാടേക്കുള്ള ദൂരം.
മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയത്. വിലങ്ങാട് പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന്
വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറി. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്.
രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.

Post a Comment