പ്രോർട്ടബിൾ ടോയിലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
മാഹി: കൊറോണക്കാലത്ത് ആശുപത്രിയാക്കപ്പെട്ട മാഹി ഗവൺമെൻ്റ് മിഡിൽ സ്കൂളിലാണ് രണ്ട് പ്രോർട്ടബിൾ ടോയിലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉള്ളത്. കൊറോണക്കാലം കഴിഞ്ഞ് ആശുപത്രിയാക്കപ്പെട്ട സ്കൂൾ തിരിച്ച് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ഇത് എടുത്ത് മാറ്റുന്നതിന് ഒരു ശ്രദ്ധയും ചെലുത്തിയിട്ടില്ല. ഏകദേശം അര ലക്ഷത്തോളം വരുന്ന ഈ പ്രോർട്ടബിൾ ടോയിലറ്റുകൾ മറ്റേതെങ്കിലും പൊതു സ്ഥലത്ത് ആണ് സ്ഥാപിച്ചതെങ്കിൽ അത് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുകയെങ്കിലും ചെയ്തേനേ. കൊറോണയോട് അനുബന്ധിച്ച് സ്കൂൾ ആശുപത്രിയാക്കിയപ്പോൾ വാങ്ങിയ കിടക്കകളും മറ്റുപകരങ്ങളും നിരവധി തവണ ആവശ്യപ്പെട്ട ശേഷമാണ് സ്കൂളിൽ നിന്നും കൊണ്ടുപോയത്. സ്കൂൾ മുറ്റത്ത് ഉള്ള ഈ രണ്ട്പ്രോർട്ടബിൾ ടോയിലറ്റുകൾ മൂലം കുട്ടികൾക്ക് കളിക്കാനും ബുദ്ധിമുട്ടാണ്
Post a Comment