o മാഹി ഹോക്കി ക്ലബ് കായിക താരങ്ങൾ അന്തർസംസ്ഥാനത്തിനു വേണ്ടി കളിക്കുന്നത് അഭിനന്ദനാർഹമാണ് : അജ്മൽ റഹീം
Latest News


 

മാഹി ഹോക്കി ക്ലബ് കായിക താരങ്ങൾ അന്തർസംസ്ഥാനത്തിനു വേണ്ടി കളിക്കുന്നത് അഭിനന്ദനാർഹമാണ് : അജ്മൽ റഹീം

 മാഹി ഹോക്കി ക്ലബ് കായിക താരങ്ങൾ അന്തർസംസ്ഥാനത്തിനു വേണ്ടി കളിക്കുന്നത് അഭിനന്ദനാർഹമാണ് : അജ്മൽ റഹീം



മാഹി:  മാഹി ഹോക്കി ക്ലബ് കായിക താരങ്ങൾ അന്തർസംസ്ഥാനത്തിനു വേണ്ടി കളിക്കുന്നത് അഭിനന്ദനാർഹമാണ് എന്ന്

കേരള ഹോക്കി മുൻതാരം അജ്മൽ റഹിം  അഭിപ്രായപ്പെട്ടു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാഹി ഹോക്കി ക്ലബ് സംഘടിപ്പിച്ച ടൂർണ്ണമെൻ്റ് ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.മാഹിയിൽ ഹോക്കിയുടെ വളർച്ച അതിവേഗത്തിലാണ് എന്നും അജ്മൽ റഹീം അഭിപ്രായപ്പെട്ടു.

   മാഹി സ്ട്രൈക്ക്ഫീൽഡ് സ്പോർട്സ് അറീനയിൽ വെച്ച് സംഘടിപ്പിച്ച ടൂർണ്ണമെൻ്റിന് മാഹി ഹോക്കി ക്ലബ് പ്രസിഡൻ്റ് അഡ്വ. ടി അശോക് കുമാർ അധ്യക്ഷത വഹിച്ചു..മാഹി ഹോക്കി ക്ലബ് സിക്രട്ടറി ശരൺ മോഹൻ, ജയിംസ് സി ജോസഫ്, ടി അജേഷ്, സുജിത്ത് തൊണ്ടൻ, ഇ ജിഷ, കോച്ച്മാരായ കെ കെ റാഷിദ്, കെ കെ റഫ്ഷിദ്,  എന്നിവർ പങ്കെടുത്തു.

      ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജന്മദിനം ദേശീയ കായികദിനമായി ആചരിക്കുന്നത്.

      നിരവധി അന്തർ സംസ്ഥാന താരങ്ങൾ ടൂർണ്ണമെൻ്റിൽ പങ്കെടുത്തു

Post a Comment

Previous Post Next Post