സ്ക്കൂൾ ഓഫീസിൽ സ്വാതന്ത്ര സമര സേനാനി വീരസവർക്കറുടെ ഫോട്ടോ വെക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് വിവാദം
മാഹി സി ഇ ഒ ഇൻ ചാർജിനെ തടഞ്ഞു വെച്ചു
മാഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി പന്തക്കൽ ഐ കെ കുമാരൻ മാസ്റ്റർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ അനാഛേദനം ചെയ്യാൻ തീരുമാനിച്ച 75 സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോയിൽ നിന്നും വീര സവർക്കറുടെ ഫോട്ടോ എടുത്തു മാറ്റിയതിൽ പ്രതിഷേധവുമായി ആസാദി കാ അമൃത് മഹോത്സവ് ആഘോഷ സംഘം മാഹി താത്ക്കാലിക വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമ രാജിനെ തടഞ്ഞു വെച്ചു.
ഓഗസ്റ്റ് 13 ശനിയാഴ്ച കാലത്ത് 10 മണിക്ക് അമർജ്വാല എന്ന പേരിൽ 75 സ്വാതന്ത്ര്യസമരസേനാനികളുടെ ഫോട്ടോയുമായി മാഹി പുത്തലത്ത് നിന്ന് പുറപ്പെട്ട് പന്തക്കൽ ഐ കെ കുമാരൻ മാസ്റ്റർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അനാച്ഛാദനം നടത്തുകയായിരുന്നു.
എന്നാൽ ചില തത്പരകക്ഷികളുടെ പ്രേരണയാൽ കൂട്ടത്തിൽ നിന്നും സവർക്കറുടെ ചിത്രം ഒഴിവാക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നിരവധി പേർ പ്രതിഷേധവുമായെത്തി.
ഹിന്ദു ഐക്യവേദി മുൻ കൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്കിയിട്ടും
യാതൊരു നടപടിയും കൈകൊണ്ടിരുന്നില്ല.
തുടർന്ന് ആസാദി കാ അമൃത് മഹോത്സവ് ആഘോഷ സംഘം സ്ക്കൂളിലെത്തി മാഹി സി ഇ ഒ ഇൻ ചാർജ് ഉത്തമ രാജിനെ മണിക്കൂറുകളോളം മുദ്രാവാക്യം വിളികളുമായി തടഞ്ഞു വെച്ചു.
സംഭവത്തെത്തുടർന്ന് മാഹി സി ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി
തുടർന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുമായി ആസാദി കാ അമൃത് മഹോത്സവ് ആഘോഷ സംഘം നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച്ചക്കുള്ളിൽ വീര സവർക്കറുടെ ഫോട്ടോ സ്ക്കൂളിൽ സ്ഥാപിക്കാമെന്നും , ഫോട്ടോ എടുത്തു മാറ്റിയവർക്കെതിരെ നടപടിയെടുക്കാമെന്നും അഡ്മിനിസ്ട്രറ്റർ നല്കിയ ഉറപ്പിൽ പ്രവർത്തകർ പിരിഞ്ഞു.

Post a Comment