o സമഗ്രാന്വേഷണം വേണം: സിപിഐ എം
Latest News


 

സമഗ്രാന്വേഷണം വേണം: സിപിഐ എം

 സമഗ്രാന്വേഷണം വേണം: സിപിഐ എം




മയ്യഴി പള്ളൂർ അറവിലകത്ത്‌ പാലത്ത്‌ നിർമാണത്തിലിരിക്കുന്ന വീട്‌ തകർത്ത സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്‌റ്റുചെയ്യണമെന്ന്‌ സിപിഐ എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. പെരുമുണ്ടേരി അൽഹംദിൽ സജിനയും ഭർത്താവ്‌ സാജിത്തും ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത്‌ നിർമിക്കുന്ന വീട്‌ ലിന്റൽവരെ ഉയർന്നപ്പോഴാണ്‌ പൊളിച്ചത്‌. നിർമാണത്തിന്‌ ഉപയോഗിച്ച ഇഷ്ടികയടക്കം നശിപ്പിച്ച്‌ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നമാണ്‌ തകർത്തത്‌. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post