o വീര സവർക്കറുടെ ഫോട്ടോസ്ഥാപിക്കുന്നത് ചരിത്രത്തോളുള്ള വെല്ലുവിളി
Latest News


 

വീര സവർക്കറുടെ ഫോട്ടോസ്ഥാപിക്കുന്നത് ചരിത്രത്തോളുള്ള വെല്ലുവിളി

 വീര സവർക്കറുടെ ഫോട്ടോസ്ഥാപിക്കുന്നത് ചരിത്രത്തോളുള്ള വെല്ലുവിളി



മയ്യഴി :പന്തക്കൽ ഐ കെ കുമാരൻ സ്‌മാരക ഹയർസെക്കൻഡറി സ്‌കൂളിൽ  അസാദി ക അമൃത്‌ മഹോത്സവത്തോടനുബന്ധിച്ച്‌ സ്‌കൂളിൽ സ്ഥാപി്ച്ച 75 സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ഫോട്ടോയും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മാഹി ചീഫ്‌ എജുക്കേഷൻ ഓഫീസറെ ഘെരാവോ ചെയ്‌തത്   ചരിത്രത്തോളുള്ള വെല്ലുവിളിയാണെന്ന് 

സിപിഐ എം മാഹി, പള്ളൂർ ലോക്കൽ കമ്മി്റ്റികൾ പ്രസ്‌താവനയിൽ പറഞ്ഞു.


 സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച മഹാത്മഗാന്ധി, ഭഗത്‌സിങ്ങ്‌, സർദാർ വല്ലഭായി പട്ടേൽ, മാഹി വിമോചന സമരത്തിൽ രക്തസാക്ഷികളായ എം അച്ചുതൻ–-പി പി അനന്തൻ, ഫ്രഞ്ചുകാരുടെ മർദനമേറ്റ്‌ മരിച്ച പി കെ  ഉസ്‌മാൻ, ഐ കെ കുമാരൻ, എ കെ ജി , ഇഎംഎസ്‌, കെ കേളപ്പൻ ഉൾപ്പെടെയുള്ള ധീര ദേശാഭിമാനികളുടെ ഫോട്ടോകളാണ്‌ സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടത്‌. മാപ്പെഴുതി കൊടുത്ത പ്രതിയുടെ ചിത്രം സ്ഥാപിക്കുന്നത്‌ സ്വാതന്ത്രസമരസേനാനികളെ അപമാനിക്കലാണെന്നും ലോക്കൽകമ്മിറ്റികൾ പ്രസ്‌താവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post