ശ്രീകൃഷ്ണ ജയന്തി ആഘോഷം
മാഹി – ചൂടിക്കോട്ട :
മാഹി-ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആദിമുഖ്യത്തിൽ 2022 ആഗസ്ത് 18 വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തും. ശ്രീകൃഷ്ണ ഭഗവാന്റെ അവതാര നക്ഷത്രമായ അഷ്ടമിരോഹിണി നാളിൽ ജയന്തി ആഘോഷം ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കയാണ്. കാലത്ത് ആറര മണി മുതൽ ക്ഷേത്ര പൂജകളും 8.30 മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡനാമജപവും ഉണ്ടായിരിക്കും. തുടർന്ന് ചെണ്ടമേളം, ദീപാരാധന, ഭജന, സംഗീതാർച്ചന എന്നിവയും നടക്കുന്നതാണ്
Post a Comment