o മുഴുവൻ ട്രെയിനുകളും പുനസ്ഥാപിക്കണം അമിനിറ്റി കമ്മിറ്റി ചെയർമാന് ബിജെപി നിവേദനം നൽകി.
Latest News


 

മുഴുവൻ ട്രെയിനുകളും പുനസ്ഥാപിക്കണം അമിനിറ്റി കമ്മിറ്റി ചെയർമാന് ബിജെപി നിവേദനം നൽകി.

 മുഴുവൻ ട്രെയിനുകളും പുനസ്ഥാപിക്കണം  അമിനിറ്റി കമ്മിറ്റി ചെയർമാന് ബിജെപി നിവേദനം നൽകി. 





മുക്കാളി :കോവിഡ് കാലത്തിന് മുമ്പ് മുക്കാളി ഹാൾട്ട് സ്റ്റേഷനിൽ നിർത്തിയിരുന്ന മുഴുവൻ ട്രയിനുകൾക്കും സ്റ്റോപ്പ് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിനിധി സംഘം റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമ്മാൻ പി.കെ കൃഷ്ണദാസിന് നിവേദനം നൽകി.

ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ്.പി.വി, അഴിയൂർ പഞ്ചായത്തംഗം പ്രീത. പി.കെ, പാർട്ടി ജന:സെക്രട്ടറി മിഥുൻ ലാൽ, ജിതേഷ്.എം എന്നിവർ സംഘത്തിലുണ്ടായിരുന്നു.വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പി.കെ കൃഷ്ണദാസ് ബിജെപി സംഘത്തെ അറിയിച്ചു.

Post a Comment

Previous Post Next Post