ജനങ്ങൾക്ക് ബുദ്ധിമുട്ടായി രൂപപ്പെടുന്ന ടോൾ പ്ലാസ വിഷയം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുക്കാളി ടോൾ പ്ലാസ വരുന്നതുമായി ബന്ധപ്പെട്ട് അഴിയൂർ മുതൽ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന നിരവധി ജനങ്ങൾ പരാതിയുമായി ബിജെപിയെ സമീപിച്ച സാഹചര്യത്തിൽ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി പ്രതിനിധി സംഘം .
ഒഞ്ചിയം മണ്ഡലം പ്രസിഡണ്ട് ടി.പി .വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് വച്ച് കേന്ദ്രമന്ത്രിയെ നേരിൽകണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
സർവ്വീസ് റോഡ് ഇല്ലാതിരിക്കുകയും ഡ്രനേജ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനു വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടു
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്
ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റി നിവേദനം നൽകി .
ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പി.വി അഴിയൂർ പഞ്ചായത്ത അംഗം പി.കെ പ്രീത ,പാർട്ടി പഞ്ചായത്ത് ജന:സെക്രട്ടറി മിഥുൻ ലാൽ, ജിതേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment