o അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം
Latest News


 

അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

 അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം



മാഹി: മാഹിയോടുള്ള പുതുച്ചേരി സർക്കാരിൻ്റെ അവഗണനക്കെതിരെ ആഗസ്ത് 24 ന് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ സംയുക്ത റസിഡൻസ് അസോസിയേഷൻ കൂട്ടധർണ്ണ സംഘടിപ്പിക്കും.

കാലത്ത് 10 മണി മുതൽ ഒരു മണി വരെയാണ് സമരം. ഡോ: ഭാസ്ക്കരൻകാരായി ഉദ്ഘാടനം ചെയ്യും.

പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുക, നഗരസഭാ തെരഞ്ഞെടുപ്പ് നടത്തുക, നിലച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തന്നങ്ങൾ പുനരാരംഭിക്കുക, മാഹി ഗവ: ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, കാലഹരണപ്പെട്ട ദീർഘദൂര - ഹൃസ്വദൂര  പി.ആർ.ടി.സി ബസ്സുകൾക്ക് പകരം പുതിയവ അനുവദിക്കുക, മാഹിയെ താലൂക്കായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരമെന്ന് അസോസിയേഷൻ പ്രസിഡണ്ട് എം.പി.ശിവദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.ശ്രീജയൻ ,ഷാജി പിണക്കാട്ട് അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ ,ടി.സിയാദ്, രസ്നഅരുൺ സംബന്ധിച്ചു -

Post a Comment

Previous Post Next Post