o പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം നടന്നു
Latest News


 

പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം നടന്നു

 

അർബൻ ബാങ്ക് ചിറക്കര ശാഖയുടെ പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം നടന്നു




ടെലിച്ചെറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചിറക്കര ശാഖയുടെ പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജമുനാ റാണി ടീച്ചർ നിർവഹിച്ചു. സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നഗരസഭാ ചെയർപേഴ്സൺ വിതരണംചെയ്തു. ലോക്കർ വിതരണ ഉദ്ഘാടനം തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി അനിൽ നിർവഹിച്ചു. ബാങ്ക് ചെയർമാൻ കെ സുരേശൻ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ സിഇഒ കെ പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി കെ രമേശൻ, മണ്ണയാട് ബാലകൃഷ്ണൻ, കെ വിനയരാജ്, കാരായി സുരേന്ദ്രൻ, കെ പവിത്രൻ എന്നിവർ ആശംസാഭാഷണം നടത്തി. വൈസ് ചെയർമാൻ വി എം സുകുമാരൻ സ്വാഗതവും ജനറൽ മാനേജർ പി രത്നേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post