ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നു ക്ഷാമം പരിഹരിക്കുക,
ഏറാമല മണ്ഡലം യൂത്ത് കോൺഗ്രസ് പ്രക്ഷോഭ നടപടികളിലേക്ക് .
ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നു ക്ഷാമം പരിഹരിക്കുക,
ആരോഗ്യവകുപ്പിന്റെ നിസ്സംഗത അവസാനിപ്പിക്കുക, എന്ന ആവശ്യവുമായി ഏറാമല മണ്ഡലം യൂത്ത് കോൺഗ്രസ് പ്രക്ഷോഭ നടപടികളിലേക്ക് .
സി.എച്ച്.സി യിൽ അസുഖവുമായെത്തുന്ന രോഗികൾക്ക് മരുന്നുകൾ പലതും പുറത്തു നിന്നുള്ള മരുന്നു കടകളിൽ നിന്നും
വാങ്ങിക്കേണ്ട അവസ്ഥയാണ്.
ദിവസേന നിരവധി സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ഹെൽത്ത് സെന്ററിന്റെ ശോചനീയവസ്ഥയിൽ അധികൃതർ കണ്ണടക്കുന്നതായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷെജീർ ഏറാമല ആരോപിച്ചു.
ഇതിനെതിരെ വരും ദിനങ്ങളിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഓർക്കാട്ടേരിയിൽ ചേർന്ന യൂത്ത് കോൺഗ്രസ്സ് യോഗം തീരുമാനിച്ചു. യോഗത്തിൽ സുധീഷ്.ആർ സ് സ്വാഗതം പറഞ്ഞു. ലിജി പുതിയേടത്ത്, ആകാശ് ടി സി, ദിൽരാജ്, റഹീസ്, സഞ്ജയ്, ആദിത്യൻ, ഷൈജൻ എന്നിവർ സംസാരിച്ചു

Post a Comment