o ശ്രീനാരായണ ഗുരുമഠം തട്ടോളിക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷം
Latest News


 

ശ്രീനാരായണ ഗുരുമഠം തട്ടോളിക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷം

 

ശ്രീനാരായണ ഗുരുമഠം തട്ടോളിക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷം





ശ്രീനാരായണ ഗുരുമഠം തട്ടോളിക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ 2022 സെപ്റ്റംബർ പത്തു മുതൽ  2023 ഫെബ്രുവരി അഞ്ചുവരെ

    

   തട്ടോളിക്കര:  ശ്രീനാരായണ ഗുരുമഠം തട്ടോളിക്കയുടെ സുവർണ്ണ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ 2022 സെപ്റ്റംബർ പത്ത് മുതൽ 2023 ഫെബ്രുവരി അഞ്ചുവരെ നടത്തപ്പെടും. സെപ്റ്റംബർ പത്തിന് ശനിയാഴ്ച സുവർണ്ണ ജൂബിലി ആഘോഷത്തിന്റെയും പുതുതായി നിർമ്മിച്ച സംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. കെ കെ രമ എംഎൽഎ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് സമൂഹസദ്യയും തുടർന്ന് മെഗാസ്റ്റാർ കാലിക്കറ്റ് അവതരിപ്പിക്കുന്ന '.കലാസന്ധ്യ'എന്നിവയും അരങ്ങേറും. 2022 ഒക്ടോബർ മുതൽ സാംസ്കാരിക സദസ്സ്, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്, ക്വിസ് മത്സരങ്ങൾ ' സാഹിത്യ മത്സരങ്ങൾ, കായിക മത്സരങ്ങൾ ' നവീകരിച്ച ലൈബ്രറി ഉദ്ഘാടനം , സിനിമ പ്രദർശനം, മെഡിക്കൽ ക്ലാസ് ലൈഫ് കെയർ പദ്ധതി, സംരംഭകത്വ വികസന ക്ലാസ്സ്, എന്നീ പരിപാടികളും സമാപന സമ്മേളനത്തോടനുബന്ധിച്ച് സംസ്കാരിക ഘോഷയാത്രയും , സമാപന സമ്മേളനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു

Post a Comment

Previous Post Next Post