o മാഹിയിൽ റെയ്ഡ്: നാല് കടകളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Latest News


 

മാഹിയിൽ റെയ്ഡ്: നാല് കടകളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

 മാഹിയിൽ റെയ്ഡ്: നാല് കടകളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി


 കടകളിൽ നിന്നും പിടിക്കപ്പെടുന്നത് തുടർക്കഥകൾ 


 കൂസലില്ലാതെ കടയുടമകൾ 




മയ്യഴി : നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ  അടിസ്ഥാനത്തിൽ കടകളിൽ  നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ  നിർദ്ദേ പ്രകാരമാണ് റെയിഡ് നടന്നത്. 

മാഹി പാലം കെ.ടി.സി ജംഗ്ഷനിലെ രണ്ട് കടകളിൽ നിന്നും മാഹി മുനിസിപ്പാലിറ്റിക്ക് സമീപത്തെയും ഇരട്ടപ്പിലാക്കൂലിലെയും ഓരോ കടകളിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കെ.ടി.സി. കവലയിലെ വടകര ഓർക്കാട്ടേരി ഏറാമല മരിഞ്ഞോളിൽ കുനിയിലെ റിനീഷ് കുമാറിൻ്റെ (43) ഉടമസ്ഥതയിലുള്ള ദിനൂപ് സ്റ്റോർ, വടകര കണ്ണൂക്കരയിലെ പുളിഞ്ഞോളിൽ താഴെ ഹൗസിലെ പി.ടി.നിഖിലിൻ്റെ (42) ഉടമസ്ഥതയിലുള്ള പി.ടി.സ്റ്റോർ എന്നിവിടങ്ങളിൽ നിന്നുമാണ് നിരോധിത ഉല്പന്നങ്ങൾ പിടികൂടിയത്. മാഹി നഗരസഭക്ക് മുൻവശത്തെ മാഹി വളവിൽ വി.അജിത്തിൻ്റെ (54) ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി സ്റ്റോർ, പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ പള്ളൂർ ആറ്റാ കൂലോത്ത് കോളനിയിലെ കെ.അജിത്തിൻ്റെ (49) ഉടമസ്ഥതയിലുള്ള പി.വി.സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ നാല് കടകളിൽ നിന്നാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. മാഹി കോടതിയിൽ ഹാജരാക്കിയ

ഇവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു.

മാഹി സർക്കിൾ ഇൻസ്പെക്ടർ ശേഖർ പരിശോധനകൾക്ക് നേതൃത്വം നല്കി. എസ്.ഐമാരായ റീന ഡേവിഡ്, ജയശങ്കർ, എ.എസ്.ഐ. സരോഷ്, ക്രൈം ബ്രാഞ്ച് സ്ക്വാഡ് ടീമംഗങ്ങളായ എ.എസ്.ഐ. കിഷോർ കുമാർ, സി.എച്ച്. ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രശാന്ത്, സുനിൽ പ്രശാന്ത്, കോൺസ്റ്റബിൾമാരായ സന്തോഷ്, സുസ്മേഷ്, ഡ്രൈവർ നിഷിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു


ഇന്ന് പിടികൂടിയ പലകടകളിൽ നിന്നും ഇതിന് മുമ്പും പല തവണ പോലീസ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

എന്നാൽ കോടതിയിൽ ചെറിയൊരു തുക പിഴ അടച്ച് പോലീസിന് മുമ്പിൽ നെഞ്ചുവിരിച്ച് സമൂഹത്തെ വെല്ലുവിളിച്ച് കൂസലില്ലാതെ വീണ്ടും വില്പന നടത്തുകയാണ്.

പല തവണയായി  ഇതാവർത്തിച്ചിട്ടും ഈ കടകളുടെ ലൈസൻസ് എന്ത് കൊണ്ട് റദ്ദാക്കുന്നില എന്നതാണ് ജനങ്ങളുടെ സംശയം

Post a Comment

Previous Post Next Post