*മയ്യഴി ജനതക്ക് കേരള സർക്കാരിന്റെ ഓണസമ്മാനമായി പുതു ച്ചേരിയിലേക്ക് കെഎസ്ആർടി സി സ്വിഫ്റ്റ് സർവീസ് .*
കണ്ണൂർ - പുതുച്ചേരി കെഎസ്ആർടിസി സർവീസ് സെപ്തംബർ മൂന്നിന് പകൽ രണ്ടിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനംചെയ്യും . വൈകിട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് പിറ്റേദിവസം പുതുച്ചേരി യിലെത്തും . വൈകിട്ട് അഞ്ചിന് പുതുച്ചേരിയിൽനിന്ന് തിരിച്ചും സ്വിഫ്റ്റ് സർവീസുണ്ട്.
മയ്യഴിയിലെയും പുതുച്ചേരിയിലെയും മലയാളികളുടെ ദീർഘ കാലമായുള്ള ആവശ്യമാണ് കേരള സർക്കാർ യാഥാ ർഥ്യമാക്കുന്നത് . പിആർടിസിയു ടെ പഴഞ്ചൻ ബസാണ് നില വിൽ പുതുച്ചേരി - മാഹി റൂട്ടിൽ സർവീസ് നടത്തുന്നത് . പേരിന് സെമി ഡീലക്സാണെങ്കിലും ലോക്കൽ ബസിന്റെ സൗകര്യം പോലുമില്ല . പഴക്കമുള്ള ബസായതിനാൽ മഴപെയ്താൽ യാത്ര ക്കാർക്ക് കുടചൂടേണ്ട ഗതികേടായിരുന്നു . പാതിവഴിയിൽ ബ്രേക്ഡൗണാകുന്നതും ഓട്ടത്തിനിടെ ടയർ തെറിക്കലടക്കമുള്ള അപകടങ്ങളും ഇടയ്ക്ക് സംഭവിച്ചു . ഇതോടെയാണ് പുതിയ ബസിനായുളള മുറവിളി ശക്തമായത് . മാഹിയിൽനിന്നുള്ള പിആർ ടിസി ബസും ട്രെയിനുമാണ് ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത് . സ്വിഫ്റ്റ് കൂടി വരുന്നതോടെ പുതുച്ചേരി റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാവും . മാഹിയിൽനിന്നുള്ള വിദ്യാ ർഥികൾക്കും ജീവനക്കാർക്കും ജനങ്ങൾക്കും ഏറെ ആശ്വാസം പകരുന്നതാണ് കെഎസ് ആർടിസി തീരുമാനം .
03/09/2022 ശനിയാഴ്ച മുതൽ ആരംഭിക്കുന്ന
#കണ്ണൂർ__കോഴിക്കോട്___പോണ്ടിച്ചേരി
#സ്വിഫ്റ്റ്_ഗരുഡാ_എസി_സീറ്റർ_ബസ്
#KANNUR___KOZHIKODE__PONDICHERRY
വഴി : തലശ്ശേരി മാഹി വടകര കോഴിക്കോട് മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് പാലക്കാട് കോയമ്പത്തൂർ സേലം നെയ്‌വേലി
05:00PM കണ്ണൂർ➡️ പോണ്ടിച്ചേരി
കണ്ണൂർ 05:00PM
തലശ്ശേരി 05:40PM
വടകര 06:10PM
കോഴിക്കോട് 07:30PM
മലപ്പുറം 08:35PM
പെരിന്തൽമണ്ണ 09:00PM
പാലക്കാട് 10:20PM
കോയമ്പത്തൂർ 11:20PM
സേലം 02:30AM
നെയ്‌വേലി 05:20AM
പോണ്ടിച്ചേരി 06:30AM
06:00PM പോണ്ടിച്ചേരികണ്ണൂർ
പോണ്ടിച്ചേരി 06:00PM
നെയ്‌വേലി 07:10PM
സേലം 10:25PM
കോയമ്പത്തൂർ 01:05AM
പാലക്കാട് 02:20AM
മലപ്പുറം 03:55AM
കോഴിക്കോട് 05:10AM
കണ്ണൂർ 07:10AM
ടിക്കറ്റ് നിരക്ക്-
കണ്ണൂർ--പോണ്ടിച്ചേരി ₹1271
കോഴിക്കോട് -- പോണ്ടിച്ചേരി ₹1131
പാലക്കാട് --പോണ്ടിച്ചേരി ₹921
www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....
Post a Comment