*അഴിയൂർ പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിക്കുന്നു*
അഴിയൂർ: അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ
നിങ്ങൾക്കും സംരംഭകരാകാം എന്ന സന്ദേശമുയർത്തി
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി
അഴിയൂർ പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിക്കുന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ആഗസ്റ്റ് 29 ന് രാവിലെ 10.30 ന് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യും.
സംരഭക വായ്പ അപേക്ഷ സ്വീകരിക്കൽ , സംരംഭക വായ്പ അനുമതിപത്ര വിതരണം, കെ- സ്വിഫ്റ്റ് , ഉദ്യം രജിസ്ട്രേഷൻ ,അർഹരായ സംരംഭകരുടെ സബ്സിഡി അപേക്ഷ സ്വീകരിക്കൽ എന്നിവ ഉണ്ടായിരിക്കും
Post a Comment