ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് (ഐ.ടി.ഐ) യൂനിയൻ, മാഹി ജനറൽ ബോഡി യോഗം
*ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് (ഐ.ടി.ഐ) യൂനിയൻ, മാഹിയുടെ* ജനറൽ ബോഡി യോഗം പള്ളൂർ അറവിലകത്ത് പാലം എക്സ് സർവ്വീസ് മെൻ ഹാളിൽ വെച്ച് നടന്നു. യൂനിയൻ പ്രസിഡണ്ട് ശ്രീ.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം F.S.A യുടെ ഹോണററി പ്രസിഡണ്ട് ശ്രീ. ഇ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ.സി.എച്ഛ്.സത്യനാഥ് (പ്രസിഡണ്ട്, FSA), ശ്രീ.ശ്രീകുമാർ ഭാനു (സെക്രട്ടറി, FSA) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ശ്രീ.എ.കെ.രൂപേഷ് പ്രവർത്തന റിപ്പോർട്ടും ശ്രീ.കെ.സുനിൽകുമാർ വരവ് ചെലവും അവതരിപ്പിച്ചു. യോഗത്തിന് ശ്രീ.എ.സജീവ് സ്വാഗതവും ശ്രീ.പി.കെ.ദീപേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ശ്രീ.വി.പി.മോഹനൻ (പ്രസിഡണ്ട്), ശ്രീ.പി.കെ.ദീപേഷ് (സെക്രട്ടറി), ശ്രീ.കെ.സുനിൽകുമാർ (വൈസ്.പ്രസിഡണ്ട്), ശ്രീ.നിജിൽ.വി.പി(ജോയിൻ്റ് സെക്രട്ടറി), ശ്രീ.വി.പി.ഗിരീഷ് (ട്രഷറർ), ശ്രീ.ജി.പി.പ്രകാശൻ (അസി.ട്രഷറർ)
എക്സിക്യുട്ടീവ് അംഗങ്ങളായി ശ്രീ.പി. എം.പ്രമോദ്, ശ്രീ.എം.ഷിജിത്ത്, ശ്രീ.എ.സജീവ്, ശ്രീ.നിഷാന്ത്, ശ്രീ.റിജിൻരാജ് എന്നിവരെയും തെരെഞ്ഞെടുത്തു.

Post a Comment