വിദ്യാർത്ഥികളെ അനുമോദിച്ചു
ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി റീഡിങ്ങ് റൂ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
യങ്ങ് പയനിയേർസ് ഹാളിൽ കേരള ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷിൽന ടി സി , കെ ഉദയഭാനു , കെ വി പ്രഭാകരൻ, കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു

Post a Comment