*അഴിയൂരിനെ അമ്പാടി മുറ്റമാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര*.
മാഹി : ഉണ്ണിക്കണ്ണന്മാരുടെ പിഞ്ചു കാലുകൾ പതിച്ചതോടെ അഴിയൂരിന്റെ മണ്ണ് മറ്റൊരു അമ്പാടി മുറ്റമായി മാറി
സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ* എന്ന സന്ദേശമുയർത്തി ബാലഗോകുലം അഴിയൂർ മണ്ഡലം ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ അഴിയൂരിൽ നടന്ന ശോഭയാത്ര വർണ്ണശബളമായ ശോഭായാത്ര ആഘോഷ പ്രമുഖ് മിഥുൻ ലാൽ രക്ഷാധികാരി പി എം അശോകിന് പതാക കൈമാറി കൊണ്ട് ആരംഭിച്ചു
അഴിയൂരിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ ചോമ്പാല ആവിക്കര ക്ഷേത്ര സന്നിധിയിലെത്തി അവിടെ നിന്നും ശോഭയാത്രയായി അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ സമാപിച്ചു.
ഗരുഡൻ , കാളിയ മർദ്ദനം, വെണ്ണക്കട്ടുണ്ണുന്ന കണ്ണൻ തുടങ്ങിയ നിശ്ചല ദൃശ്യങ്ങൾ കാണികൾക്ക് ഭക്തിപൂർവമായ മനോഹര കാഴ്ചയായി
പത്തോളം നിശ്ചല ദൃശ്യങ്ങളൊരുക്കിയ ശോഭായാത്ര ഉണ്ണിക്കണ്ണന്മാരുടെയും , രാധാകൃഷ്ണന്മാരുടെയും വേഷമിട്ട പിഞ്ചു കുഞ്ഞുങ്ങളാൽ നിറഞ്ഞു നിന്നു
കൊറോണ കാരണം രണ്ട് വർഷമായി നടത്താതിരുന്ന ശോഭായാത്ര ജനപങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു.
ശോഭായാത്രയുടെ സമാപനത്തിനു ശേഷം ക്ഷേത്രാങ്കണത്തിൽ വെച്ച് ഗോപികാ നൃത്തവും, തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.
ശോഭായാത്രയ്ക്ക് ,
ആഘോഷ പ്രമുഖ് മിഥുൻലാൽ, രക്ഷധികാരി അജിത്കുമാർ തയ്യിൽ, രക്ഷക് പ്രമുഖ് അരുൺ എം കെ, വിനീഷ് ടി പി,സുബീഷ് പി വി രത്നേഷ്,പ്രദീപൻ, അനിൽ കുമാർ വി.പി. പ്രകാശൻ. കെ പി.ശ്രീകല
തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment