*ശ്രീകൃഷ്ണ ജയന്തി - ബാലഗോകുലം പള്ളൂരിൽ ശോഭായാത്ര നടത്തി*.
മാഹി : *സ്വത്വം വീണ്ടേടുക്കാം സ്വധർമ്മാചരണത്തിലൂടെ* എന്ന സന്ദേശമുയർത്തി ബാലഗോകുലം മാഹി മണ്ഡലം ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ പള്ളൂരിൽ വർണ്ണശബളമായ ശോഭായാത്രക് ഗോകുല പതാക നൽകി കൊണ്ട് അഡ്വക്കേറ്റ് റഹീം ഉദ്ഘാടനം ചെയ്തു.
ശോഭായാത്രയിൽ നയന മനോഹരമായ നിശ്ചല ദ്യശ്വങ്ങൾ , വാദ്യ മേളങ്ങൾ, മുത്തുക്കുടകൾ, ഉണ്ണിക്കണ്ണന്മാർ, ഗോപികമാർ , ഭജനസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി.
ചൊക്ലി ,സ്പിന്നിംമിൽ റോഡിൽ നിന്ന് ആരംഭിച്ച് ചൊക്ലി ടൗൺ, റജി ട്രാഫീസ്, ഇരട്ട പിലാക്കൂൽ വഴി കോയ്യോട്ട് തെരു മഹാ ഗണപതി ക്ഷേത്ര പരിസരത്ത് സമാപിച്ചു.
കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷം ശ്രീകൃഷ്ണ ജയന്തിയ്ക്ക് ശോഭായാത്ര നടന്നിരുന്നില്ല. അത് കൊണ്ട് തന്നെ ശോഭായാത്ര കാണാനും ശോഭായാത്രയേ സ്വീകരിക്കുവാനും റോഡിനിരുവശവും ധാരാളം ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു.
ശോഭായാത്രയുടെ സമാപനത്തിനു ശേഷം പ്രസാദവിതരണം ഉണ്ടായിരുന്നു.
ആഘോഷ സമിതി ഭാരവാഹികളായ പ്രദീഷ് പരി മഠം, ഇ.അജേഷ്, ബി ഗോകുലൻ, പി. അജിത്ത്കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment