*കൊച്ചു ഗുരുവായൂർ*
*ശ്രീകൃഷ്ണ ജയന്തി ആഘോഷം*
*ഉണ്ണിക്കണ്ണനെ തൊട്ടിലിലാട്ടി ഭക്തിയിലാറാടി ഭക്ത ജനങ്ങൾ *
മാഹി : ഭക്തിയുടെ ആനന്ദ സാഗരത്തിൽ കാർമുകിൽ വർണ്ണനെ അലങ്കരിച്ച തൊട്ടിലിലിരുത്തി ഭക്തർ തൊട്ടിലിലാട്ടുന്ന ചടങ്ങിൽ പങ്കെടുക്കുവാനും , തൊട്ടിലിലിരിക്കുന്ന ഉണ്ണിക്കണ്ണനെ ഒരു നോക്ക് കാണുവാനും നിരവധി ഭക്തരാണ് ഇന്നലെ രാത്രിയിൽ കൊച്ചു ഗുരുവായൂരിലെത്തിയത്.
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ . ശ്രീകൃഷ്ണ ഭഗവാന്റെ അവതാര നക്ഷത്രമായ അഷ്ടമിരോഹിണി നാളിൽ ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തിൽ കാലത്ത് ആറര മണി മുതൽ ക്ഷേത്ര പൂജകളും 8.30 മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡനാമജപവും നടന്നു. ഉച്ചക്ക് അന്നദാനം ഉണ്ടായിരുന്നു. തുടർന്ന് ചെണ്ടമേളം, ദീപാരാധന, ഭജന, സംഗീതാർച്ചന എന്നിവയും നടന്നു.
രാത്രി 12 മണിയോടെ നടന്ന അവതാര പൂജയ്ക്ക് ശേഷം ശീവേലിയും തുടർന്ന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ തൊട്ടിലാട്ടവും നടന്നു.
മൂന്ന് ദിവസത്തോളം തൊട്ടിലിരിക്കുന്ന കണ്ണനെ ദർശിക്കുവാൻ ഭക്തർക്ക് അവസരമുണ്ടായിരിക്കും
Post a Comment