*ചൊക്ളി മേക്കുന്നിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു*
ചൊക്ളി : മേക്കുന്നിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു
അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. മേക്കുന്ന് കണ്ണോത്ത് മുക്കിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
തലശ്ശേരി ഭാഗത്ത് നിന്ന് വന്ന കരിയാട് മീനു ബസിന്റെ പിൻ ഭാഗം കടവത്തൂരിൽ നിന്നും തലശേരിയിലേക്ക് പോവുന്ന ശ്രീരാം ബസിന്റെ മുന്നിലിടിച്ചാണ് അപകടമുണ്ടായത്
ശ്രീരാം ബസിലെ ഡ്രൈവർ മഹേഷിന് പരിക്കേറ്റു
ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്
ഇവരെ ചൊക്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിയാട് മീനു ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി
ചൊക്ളി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി

Post a Comment