ശുചിത്വ സാഗരം സുന്ദര തീരം -
ന്യൂമാഹിയിൽ കടലോര നടത്തം സംഘടിപ്പിച്ചു
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്ന “ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ബോധവൽക്കരണ പ്രവർത്തനമായി ന്യൂ മാഹി ഗ്രാമപഞ്ചാ യത്തിൽ കടലോര നടത്തം സംഘടിപ്പിച്ചു. ആഗസ്റ്റ് 17 ബുധനാഴ്ച വൈകീട്ട് 3.30 ഓടെ മാഹി പാലത്തു നിന്നും തലശ്ശേരി MLA എ. എൻ. ഷംസീറിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ന്യൂമാഹി എം എം ഹയർ സെക്കന്ററി സ്കൂളിലെ എൻ സി സി കേഡറ്റുകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അണിനിരന്ന പരിപാടിയിൽ ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജ്ജുൻ പവിത്രൻ സ്വാഗതവും, പ്രസിഡന്റ് എം കെ സെയ്ത് അധ്യക്ഷതയും വഹിച്ചു.
ഫിഷറീസ് ഇൻസ്പെക്ടർ അനിൽകുമാർ നന്ദി പറഞ്ഞു.
മറ്റ് പഞ്ചായത്ത് അംഗങ്ങൾ, പങ്കെടുത്തു സെപ്തംബർ 18ന് ന്യൂ മാഹി ഗ്രാമ പഞ്ചായത്തിലെ കടലോരത്തെ 3 കേന്ദ്രങ്ങളായി തിരിച്ചുകൊണ്ട് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. അതിനുമുൻപായി ബോധവൽക്കരണ പ്രവർത്തനങ്ങളായി മെഴുകുതിരി ജാഥ, ബൈക്ക് റാലി, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിക്കും.
വീഡിയോ വാർത്ത കാണാം
https://youtu.be/bBjEXXX5wMw
Post a Comment