സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ ഓർക്കാട്ടേരിയിൽ പ്രതിഷേധം
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ എം.എൽ.എ.
റവല്യുഷണറി മഹിള ഫെഡറേഷന്റെ നേതൃത്വത്തിൽ വിധിക്കെതിരെ ഓർക്കാട്ടേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിധി പകർപ്പ് കത്തിക്കലും
കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുൻകൂർ ജാമ്യം കൊടുക്കുമ്പോൾ തന്നെ വിധികൽപ്പിക്കാൻ കോടതിക്ക് എന്തധികാരമാണ് ഉള്ളതെന്നും കെ.കെ രമ ചോദിച്ചു. പ്രതിഷേധ പരിപാടിക്ക് ടി.കെ വിമലടീച്ചർ, ടി.പി മിനിക, ടി.കെ അനിത, ഗീതമോഹൻ എന്നിവർ നേതൃത്വം നൽകി.
Post a Comment