രക്തദാനം ജീവദാനം, സന്നദ്ധ രക്തദാന ക്യാമ്പ്
മാഹി :ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കും, മാഹി ഹൂമൻ ചാരിറ്റി & കച്ചറൽ സെന്ററും സംയുക്തമായി മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
മാഹി ഹ്യൂമൻ പ്രസിഡന്റ് ശ്രീ പി കെ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ മുണ്ടോക്ക് ഹ്യൂമൻ ഓഫീസിൽ വെച്ച് നടന്ന രക്തദാന ക്യാമ്പ് മാഹി എസ് ഐ ഇൻ ചാർജ് ശ്രീമതി റീനാ വർഗീസ് ഉദ്ഘാടനം ചെയ്തു.
ശ്രീമതി അനില സ്വാഗതം പറഞ്ഞ ചടങ്ങിൽ എം സി സി ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ:മോഹൻദോസ് ബി ഡി കെ സിക്രട്ടറി ഷംസീർ പാരിയാട്ട് എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ മലബാർ കാൻസർ സെന്ററിന്റെ ആദരവ്
ഹ്യൂമൻ പ്രസിഡന്റ് ശ്രീ പി കെ അഹമ്മദ് ഡോ: മോഹൻദോസിൽ നിന്നും ഏറ്റുവാങ്ങി. കീമോ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകാൻ ബി ഡി കെ യും തൃഷൂർ അമലാ ആശുപത്രിയും സംയുക്തമായി നടത്തുന്ന കേശദാനം സ്നേഹദാനം എന്ന പരിപാടിയിലേക്ക് മാഹി ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പുനത്തിൽ ഹൗസിൽ ജംഷിദ കേശദാനം ചെയ്തു. എസ് ഐ റീനാ വർഗ്ഗീസ് ഏറ്റുവാങ്ങി.
മലബാർ കാൻസർ സെന്ററിലേക്ക് ആറു മാസത്തിനിടെ രണ്ടാം തവണയാണ് ഹ്യൂമൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിരവധിപേർ പങ്കെടുത്ത ക്യാമ്പിന് ഷുഫൈസ് മഞ്ചക്കൽ, മുഹമ്മദ് സർഫ്രാസ്, സലാം മണ്ടോളി,താലിഷ്, വിനേഷ് വിജയൻ, സനൂബ്, അനൂപ്, എമ്മി, പർവീസ്,ഷാൻ റഹ്മാൻ, എന്നിവർ നേതൃത്വം നൽകി.
ഹ്യൂമൻ ജോ: സിക്രട്ടറി ശ്രീമതി :അജിത പവിത്രൻ നന്ദി പറഞ്ഞു.































































Post a Comment